പുരുഷന്മാരിലും സ്ത്രീകളിലും ഹൃദയാഘാത സാധ്യത

Arivarang malayalam tips,heart disease അറിവരങ്ങ് മലയാളം പൊടിക്കൈ, പുരുഷന്മാരിലും സ്ത്രീകളിലും ഹൃദയാഘാത സാധ്യത


എന്‍ഡോമെട്രിയോസിസ്, പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം, പ്രമേഹം, ഗര്‍ഭസമയത്തുള്ള ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളെല്ലാം തന്നെ സ്ത്രീകളില്‍ ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. ഷുഗര്‍ കൂടുന്നത്, ബിപി ഉയരുന്നത്, കൊളസ്‌ട്രോള്‍ കൂടുന്നത്, പുകവലി, അമിതവണ്ണം എന്നിങ്ങനെയുള്ള ആരോഗ്യപരമായ കാരണങ്ങള്‍ പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. നെഞ്ചുവേദനയാണ് ഹൃദയാഘാതത്തെ തിരിച്ചറിയാനുള്ള ഒരു പ്രധാന ലക്ഷണം. ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുന്നതിന്റെ ഭാഗമായാണ് നെഞ്ചുവേദന അനുഭവപ്പെടുന്നത്. എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ ഹൃദയാഘാതത്തെ സൂചിപ്പിക്കുന്ന നെഞ്ചുവേദന എല്ലായ്‌പോഴും പ്രകടമാകണമെന്നില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചില സ്ത്രീകളില്‍ ഹൃദയാഘാതം വരുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് നെഞ്ചുവേദന അനുഭവപ്പെടാമത്രേ. എന്നാല്‍ മിക്കപ്പോഴും ഇത് ശ്രദ്ധയില്‍ പെടാതെ കടന്നുപോകാം. വേദനയ്ക്ക് പകരം ഹൃദയമിരിക്കുന്നയിടത്ത് എന്തോ നിറയുന്നതായി തോന്നുക, കൈകളിലും മുതുകിലും വേദന, കഴുത്തിലും താടിയെല്ലിന്റെ ഭാഗങ്ങളിലും വേദന, കാലുകളില്‍ വേദന, ചില സന്ദര്‍ഭങ്ങളില്‍ വയറുവേദന, അടിവയറ്റില്‍ വലിയ ഭാരം അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങള്‍ സ്ത്രീകളില്‍ ഹൃദയാഘാതത്തിന്റെ ഭാഗമായി വരുന്നു. ചില സ്ത്രീകളില്‍ ശ്വാസതടസം, ഓക്കാനം, തലകറക്കം, അമിതമായ വിയര്‍പ്പ് ഇത്തരം ലക്ഷണങ്ങളും ഹൃദയാഘാതത്തിന്റേതായി കാണാം. അതുപോലെ അസഹനീയമായ ക്ഷീണവും ചിലര്‍ അനുഭവിക്കാം. എന്തായാലും ഹൃദയാരോഗ്യം ഉറപ്പുവരുത്താന്‍ സ്ത്രീകള്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുന്നതാണ് ഇത്തരം സങ്കീര്‍ണതകളെല്ലാം ഒഴിവാക്കാന്‍ ഉത്തമം.


Powered by Blogger.